ജാമിതിയും ബീജഗണിതവും
പത്താം ക്ലാസിലെ ബയോളജി ആദ്യ അധ്യായത്തിലെ കണ്ണും കാഴ്ചയും തലച്ചോറും എന്ന പാഠഭാഗത്തെ ആസ്പദമാക്കി പ്രദീപ് സാര്‍ തയ്യാറാക്കിയ നോട്ടിനെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്ററാക്ടീവ് വീഡിയോ ഫയലാക്കി അയച്ചു തന്ന മലപ്പുറത്തു നിന്നുള്ള ജിതേഷ് സാറിനെ ഓര്‍മ്മയുണ്ടായിരിക്കുമല്ലോ. ഒരു പാഠഭാഗത്തെ രണ്ടു മിനിറ്റിലേക്ക് ചുരുക്കി കുട്ടികളിലേക്കെത്തിക്കാന്‍ സാധിച്ചുവെന്നത് ചെറിയൊരു കാര്യമല്ല. ഇത്തരത്തില്‍ ഗണിതശാസ്ത്രത്തെയും ഇന്‍ററാക്ടീവാക്കിയെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനായി അദ്ദേഹം പത്താംക്ലാസിലെ ഗണിതശാസ്ത്രത്തിലെ സൂചകസംഖ്യകള്‍ എന്ന പാഠഭാഗത്തെ രസകരമായൊരു കളിയാക്കി മാറ്റി അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനുള്ള വീഡിയോ ഫയല്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പരിഗണിച്ച് കാഠിന്യമേറിയ പാഠഭാഗങ്ങളെപ്പോലും ഇന്ററാക്ടീവ് വീഡിയോകളാക്കി മാറ്റിത്തരാമെന്ന് ഒരു സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്യുന്ന അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അധ്യാപകരെ സപ്പോര്‍ട്ട് ചെയ്യാന്‍ മറ്റൊരു മേഖലയില്‍ നിന്നെത്തുക എന്നത് വിദ്യാഭ്യാസമേഖലയുടെ തന്നെ ഭാഗ്യമാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റു ചെയ്യുമല്ലോ. മാത്സ് ബ്ലോഗ് ടീമും ജിതേഷ് സാറുമെല്ലാം നിങ്ങളുടെ അഭിപ്രായങ്ങളറിയാന്‍ കാത്തിരിക്കുന്നു.
Proteger tus dispositivos contra malware es vital. Un buen software antivirus con protección en tiempo real evita que archivos maliciosos comprometan el rendimiento.
Categories and tags of the game : Educational, Mathematics, Single Player